Saturday, March 9, 2019


ന്യൂസ്റ്റാർ
ഒരു ബഹുമുഖ വിദ്യാഭ്യാസ സ്ഥാപനം
തട്ടത്തുമല
Ph: 9446272270
ബഹുമാന്യരെ, 

വർഷങ്ങളുടെ സേവനപാരമ്പര്യവുമായി തട്ടത്തുമലയുടെ വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന   ന്യൂസ്റ്റാർ കോളേജും അനുബന്ധ വിദ്യാഭ്യാസസ്ഥാപനങ്ങളും  അഭിമാനപൂർവ്വം വീണ്ടും പുതിയൊരു അദ്ധ്യയന വർഷത്തിലേയ്ക്ക്  പ്രവേശിക്കുകയാണ്. തട്ടത്തുമല ഗവ.എച്ച്.എസ് എസിന്  എക്കാലത്തും മികച്ച റിസൾട്ടുണ്ടാക്കുന്നതിനും ടോപ് വിന്നേഴ്സിനെ സൃഷ്ടിക്കുന്നതിലും സ്കൂളിന്റെ നിലനില്പിനും വളർച്ചയ്ക്കും ന്യൂസ്റ്റാർ കോളേജ് നൽകിയിട്ടുള്ള ആത്മാർത്ഥമായ പരിശ്രമങ്ങൾ ഇനിയും തുടരും. ഇപ്പോൾ ഹൈട്ടെക്കായി തലയേടുത്ത് നിൽക്കുന്ന നമ്മുടെ നാടിന്റെ സ്വന്തം സ്കൂൾ പ്രതിസന്ധികളെ നേരിട്ടപ്പോൾ അതിനെ താങ്ങി നിർത്തുവാനും അതിജീവിക്കുവാനും  ഇവിടുത്തെ രണ്ട് പാരലൽ കോളേജുകൾ നഷ്ടം സഹിച്ചും വഹിച്ച പങ്ക്  ഈ നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായി എഴുതപ്പെടേണ്ടതാണെന്ന കാര്യം ആർക്കും നിഷേധിക്കാനാകില്ല. സമാന്തര വിദ്യാഭ്യാസ പ്രവർത്തനം കേവലം ഒരു വരുമാന മാർഗ്ഗത്തിനുമപ്പുറം ഒരു പൊതുസേവനമായിക്കൂടി കരുതുന്ന സാമൂഹ്യബോധത്തെ അവഗണിച്ചുകൂടാത്തതാണ്. ന്യൂസ്റ്റാർ കോളേജിനോട് എക്കലത്തും വിശ്വാസ്യത പുലർത്തുകയും സഹകരിക്കുകയും ചെയ്തുപോരുന്ന എല്ലാവർക്കും നന്ദി. കുട്ടികളെ കിട്ടാനായി കടുത്ത സമ്മർദ്ദങ്ങളോ അതിരുകടന്ന മത്സരങ്ങളോ സൃഷ്ടിക്കാതെ ശാന്തമായി  കഴിഞ്ഞ പതിനഞ്ചു വർഷമായി ഞങ്ങൾ നടത്തുന്ന ആത്മാർത്ഥമായ സേവനങ്ങൾ വരുന്ന അദ്ധ്യന വർഷങ്ങളിലും തുടരും. എല്ലാവരുടെയും ഇതുവരെയുള്ള സഹകരണം തുടർന്നും  പ്രതീക്ഷിക്കുന്നു.

ന്യൂസ്റ്റാർ കോളേജിന്റെ അടുത്ത അദ്ധ്യന വർഷത്തിലേയ്ക്കുള്ള ക്ലാസ്സുകൾ 2019 ഏപ്രിൽ 3 ബുധനാഴ്ച ആരംഭിക്കുന്നു. പ്ലസ്-വൺ, പ്ലസ് ടൂ ക്ലാസ്സുകൾ, ഇംഗ്ലീഷ് സ്പെഷ്യൽ ഗ്രാമർ ക്ലാസ്സുകൾ (എഗ്ബെൽസ്), ഗാമ അബാക്കസ്, വിവിധ വിഷയങ്ങൾക്കുള്ള സ്പെഷ്യൽ ട്യൂഷനുകൾ മുതലായ എല്ലാ ക്ലാസ്സുകളും അന്നേ ദിവസം ആരംഭിക്കും.

പുതിയ പത്താം ക്ലാസ്സിലേയ്ക്കുള്ള ക്ലാസ്സുകൾ 2019 മാർച്ച് 13-ന് ആരംഭിക്കും.

ന്യൂസ്റ്റാർ കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ

എന്നെസി (പ്ലസ് വൺ സയൻസ് വിഭാഗം)
ഇംഗ്ലീഷ് അക്കാഡമി (ഇംഗ്ലീഷ് മീഡിയം വിഭാഗം)
എഗ്ബെൽസ് ( ഇയാൻഡാ ഗ്രാമർ ബെയ്സ്ഡ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ)  
ഗാമ അബാക്കസ് (കുട്ടികൾ കണക്കിൽ സമർത്ഥരാകാനും ബുദ്ധിവികാസത്തിനും ഉതകുന്ന കോഴ്സ്)
ഇയാൻഡാ (പി എസ് സി കോച്ചിംഗ് സെന്റർ)

ഇത്തവണമുതൽ ഒരു കൂട്ടം  അദ്ധ്യാപരും അദ്ധ്യാപികമാരും അടങ്ങുന്ന  ഒരു പുതിയ മാനേജ്മെന്റ് ടീം ന്യൂസ്റ്റാർ കോളേജിനെ നയിക്കുന്നു

പ്രിൻസിപ്പാൾ: 
ഇ.എ.സജിം

No comments: